കെവിനും, കേരളവും

രണ്ടായിരം വർഷങ്ങൾക്കു മുൻപ് എല്ലാരേയും ഒരു പോലെ സ്നേഹിക്കണം എന്നു പറഞ്ഞുകൊണ്ട് ഒരു വ്യക്തി ഒരു മതം സ്ഥാപിച്ചു. കാലത്തിന്റെ കുത്തൊഴുക്കിൽ അതു പിളർന്നു പിളർന്നു കേരളം കോൺഗ്രസ് പോലെ പതിനായിരം കഷ്ണങ്ങളായി, ഈ കഷ്ണങ്ങൾക്കുള്ളിൽ കറുത്തവനും, വെളുത്തവനും തമ്മിൽ അന്തരം ഉണ്ടായി, മാറ്റക്കൂറു കാരെന്നും, പുതു ക്രിസ്ത്യാനി എന്നും പുതിയ ജാതി ആയി. അവസാനം ഇതിനുള്ളിലെ ജാതീയത ഒരു ജീവനും എടുത്തു.

കെവിൻ എന്ന കോട്ടയംകാരനെ നിഷ്കരുണം കൊന്നു കണ്ണു ചൂഴ്ന്നെടുത്ത സംഭവം പല ചോദ്യങ്ങളും ഉയർത്തുന്നുണ്ട്

കേരളത്തിലെ ക്രമസമാധാന നില പരുങ്ങലിൽ അല്ലെ ?

തന്റെ വകുപ്പിന്റെ അനാസ്ഥ കൊണ്ടു ഉണ്ടായ തെറ്റിനു പോലീസിനെ പഴി ചാരി ഊരുകയാണോ വകുപ്പ് മന്ത്രി ചെയ്യേണ്ടത്?

സാമൂഹിക  ഔന്യത്യം ഉണ്ടെന്നു പറഞ്ഞു നടക്കുന്ന  മലയാളിയുടെ അത്രയും ജാതി വെറി വേറെ ഇവിടെ ആണ് ഉള്ളത് ?

ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ വലിയ ഭീതിയിലേക്കാണ് നമ്മളെ എത്തിക്കുക. കഴിഞ്ഞ 2 വർഷങ്ങൾ എടുത്താൽ, മനുഷ്യനെ കൊല്ലുന്നത് ഒരു സാധാരണ സംഭവം ആയി മറിയിട്ടില്ലേ. രാഷ്ട്രീയ കൊലപാതകം, മധുവിനെ തല്ലി കൊന്നത്, പീഡന കൊലപാതങ്ങൾ, ജിഷ്ണു, ഇപ്പോൾ കെവിനും.  ജനങ്ങളുടെ ജീവനും, സ്വാത്തിനും സംരക്ഷണം കൊടുക്കാൻ കഴിയുന്നില്ലെങ്കിൽ , പോലീസും , ആഭ്യന്തര വകുപ്പ് മന്ത്രിയും ഉത്തരം പറയണം. പോലീസിന്റ അനാസ്ഥക്കു താൻ മറുപടി പറയാൻ സൗകര്യപ്പെടുന്നില്ല എന്നു പറയുന്ന ധർഷ്ട്ടിയം ഏതു ജനാധിപത്യ സമൂഹത്തിൽ ആണ് അംഗീകരിക്കാൻ കഴിയുക. ഇതര ഗവണ്മെന്റ കളുടെ കാലത്ത് ആഭ്യന്തര മന്ത്രിമാർക്കെതിരെ നിങ്ങൾ വിളിച്ച മുദ്രാവാക്യങ്ങൾ എങ്കിലും നിങ്ങളെ കുത്തി നോവിക്കേണ്ടതാണ്.

ഒരു പരാതിയുമായി പോലീസ്നു മുന്നിൽ എത്തുന്നത് നീതി എന്ന പ്രതീക്ഷയും ആയാണ്, ആ നീതി ഒരു സാധാരണ മനുഷ്യന് നടത്തി കൊടുക്കാൻ ഉള്ള കഴിവില്ല എങ്കിൽ ഇറങ്ങിപ്പോണം, ഇല്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ട സർക്കാർ അതിനു മുൻ കൈ എടുക്കണം.ഒരു സസ്പെന്ഷന് ശേഷം, രണ്ടു മാസം കഴിയുമ്പോൾ  വീണ്ടും സർവീസിൽ എത്തുകയും, കൈക്കൂലിയും അഴിമതിയും കൊണ്ടു നേടിയെടുത്ത ബന്ധങ്ങളിലൂടെ ഇനിയും മനുഷ്യന്റെ നേരെ മൊക്രി കാണിക്കുകയും ചെയ്യും ഇവരൊക്കെ.

ഇതിനെല്ലാം അപ്പുറം പരിതാപകരം ആണ് ജാതി, ഹിന്ദു മതത്തിൽ നാനാ ജാതികൾ ഉണ്ടെങ്കിൽ കൂടിയും, ഏക സത്യ ദൈവ വിശ്വാസം പ്രസംഗിക്കുന്ന ക്രിസ്ത്യാനികൾക്ക് ഇടയിലും ഇതുണ്ട് എന്നത് ഏറ്റവും വലിയ വിരോധാഭാസം ആണ്, ദളിത് ക്രൈസ്തവൻ ഉണ്ട്, മാറ്റക്കൂറു കാരൻ ഉണ്ട് അങ്ങനെ താഴ്ന്ന ജാതി ക്രിസ്തിയാനികൾ ഒരുപാട് ഉണ്ട്. ഒരു അല്പം നാണം എങ്കിലും മിച്ചം ഉണ്ടെങ്കിൽ ഈ നാറിയ ജാതി വെറിയും വെച്ചു ഞങ്ങൾ എല്ലാവരെയും ഒരുപോലെ കാണുന്നു എന്നു മാത്രം പറയരുത്. ആത്മാർത്ഥമായി സമ്മതിക്കുക , കേരളത്തിലെ ക്രിസ്ത്യാനികൾക്ക് ജാതി ഉണ്ട്.

ഈ ജാതി വിദ്വേഷത്തിന്റെയും, ക്രമസമാധാന തകർച്ചയുടെയും എല്ലാം പരിണിത ഭലം ആണ് കെവിൻ, ഇത് കെവിനിൽ അവസാനിക്കുന്നതല്ല, കെവിനിൽ തുടങ്ങിയ തും അല്ല, രണ്ടു മാസം മുൻപ് അന്യ ജാതിക്കാരനെ പ്രേമിച്ച മകളെ കൊന്ന അച്ഛന്റെ നാടാണ് ഇത്. ഒരു നായർ പെണ്കുട്ടിയെ ഒരു താഴ്ന്ന ജാതിക്കാരൻ പ്രേമിക്കട്ടെ, മകളെ കത്തിച്ചു കരഞ്ഞാലും കെട്ടിച്ചു കൊടുക്കില്ല എന്ന കേട്ടു തഴമ്പിച്ച ഭീഷണി കേൾക്കാം.

ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ

Comments

Post a Comment

Popular posts from this blog

ഉളുപ്പുണ്ടോ സഖാവേ