ഗവർണർ കുമ്മനം

കുമ്മനം രാജശേഖരനെ പോലെ രാശി ഉള്ള ഒരു മനുഷ്യൻ ഉണ്ടാവില്ല, ഒരു സുപ്രഭാതത്തിൽ പുള്ളി കേരളത്തിലെ ബി.ജെ.പി പ്രസിഡന്റ് ആകുന്നു കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ ഇതാ ഒരു ഗവർണർ.

വി മുരളീധരനെ പോലെ ഉള്ള പഴയ കാല ബി ജെ പി താപ്പാനകൾ ടോയ്‌ലറ്റിൽ പൈപ്പ് ഓണാക്കി വെച്ചു പൊട്ടി കാരയുന്നുണ്ടാവണം

ബി ജെ പി ക്കു കേരളത്തിൽ ഉണ്ടായ വളർച്ച ആയിരിക്കണം ഒരു ഗവർണർ ആകാൻ ഉള്ള ഷണത്തിന് പിന്നിൽ, ഇല്ലെങ്കിൽ തീർച്ചയായും, പുള്ളി കാരണം കോമഡി പാർട്ടി എന്ന പേരു നേടപ്പെട്ടതാവണം. കേരളത്തിലെ ബി ജെ പി വളർച്ച ആണ് കാരണം എങ്കിൽ ഗവർണർ ആക്കേണ്ടത് കുമ്മനത്തെ അല്ല,ജാതി പരമായി മാത്രം നോക്കി നേതാവാക്കപ്പെട്ട രമേശ് ചെന്നിത്തലയും. കൊല്ലത്ത് നായരെയും, ഇടുക്കിയിൽ ക്രിസ്തിയാനിയേയും , മലപ്പുറത്തെ കോൺഗ്രസ് മണ്ഡലങ്ങളിൽ മുസ്ലിങ്ങളെയും മാത്രം നിർത്തുന്ന കോൺഗ്രസ് രാഷ്ട്രീയ നേതാക്കളെയും ആണ്.

മതേതര കേരളം എന്ന വിളിപ്പെരുണ്ടെങ്കിലും , ഇവിടെ എല്ലാം നടക്കുന്നത് ജാതി മത വർഗ ഇക്വഷനുകളിൽ ആണ്. പണ്ട് പി.ടി തോമസ് ബി.ജെ പി സ്ഥാനാർഥി ആയി, മർപ്പാപ്പക്കൊപ്പം പുള്ളി നിൽക്കുന്ന പടം പള്ളികളിൽ വിതരണം നടത്തിയപ്പോൾ , ക്രിസ്ത്യൻ പാർട്ടി എന്നു വിളിക്കപ്പെട്ട കേരള കോൺഗ്രസ് വരെ കണ്ടം വഴി ഓടുകയും, ബി ജെ പി ജയിക്കുകയും ചെയ്ത ചരിത്രം ഉള്ളതാണ്. ഈ സാഹചര്യങ്ങളിൽ ജാതി പറഞ്ഞു മുതലെടുപ്പ് നടത്താൻ ബി ജെ പി ക്കു വളരെ നിസ്സാരം ആണ് . പക്ഷെ കേരളത്തിലെ മാധ്യമങ്ങളോട് ഈ കാര്യത്തിൽ നന്ദി ഉണ്ട്. ടൈംസ്‌ നൗ , റിപ്പബ്ലിക്ക് ടി വി പോലെ ഉള്ള വലിയ ചാനലുകൾ ബി ജെ പി ക്കു ഓശാന പാടുമ്പോൾ അവർക്ക് വിലക്കെടുക്കാൻ കഴിയാത്ത ഒരു കൂട്ടം മാധ്യമങ്ങൾ ഇവിടെ ഉണ്ടായി. അവർ ജാതി മത കൂട്ടിക്കൊടുപ്പുകളുടെ പാർട്ടികളെ പുച്ഛിച്ചു തള്ളി, ഒരു കൂട്ടം വിദ്യാഭ്യാസം ഉള്ള  യുവാക്കൾ ട്രോൾ കളിലൂടെ രാഷ്ട്രീയത്തെ വിമർശിക്കുന്നു. ഇവരിൽ ഒക്കെ ആണ് ഇനി ഉള്ള പ്രതീക്ഷ .

70-80 കൊല്ലങ്ങൾക്കു മുൻപ്, നമ്മുടെ മഹാന്മാരായ നേതാക്കന്മാർ വലിച്ചെറിഞ്ഞ ജാതി വർഗ ബോധം തിരിച്ചു കൊണ്ടു വരാൻ ശ്രമിക്കുന്നവരെ തിരിച്ചറിയേണ്ടതുണ്ട്, ഇന്നും ജാതിയുടെ പേരിൽ ആക്രമിക്കപ്പെടുന്ന മനുഷ്യർ ഉണ്ട് നമ്മുടെ നാട്ടിൽ. റീസെർവഷൻ സിസ്റ്റത്തിനെ ഒക്കെ വെറുതെ പുച്ഛിച്ചു തള്ളാൻ നമ്മൾ നോക്കുമ്പോൾ , ഈ ജാതി വെറി ആണ് പലരുടെയും ഉള്ളിൽ തിളക്കുന്നത്. ഈ ജാതി ബോധത്തെ ഒക്കെ ആഞ്ഞു കത്തിക്കുന്ന പ്രചാരണങ്ങൾ ആണ് പലപ്പോഴും ബി ജെ പി യുടേത് , അതാണ് അവരുടെ വോട്ടു ബാങ്ക്.

എന്തു കൊണ്ട് ബി ജെ പി കേരളത്തിൽ വളരുന്നു എന്നതിനേക്കാൾ, എന്തുകൊണ്ട് ഇത്ര മെല്ലെ വളരുന്നു എന്നതാണ് ചോദ്യം. ഉത്തരം ഒന്നേ ഉള്ളു ഉയർത്തിപ്പിടിക്കാൻ ഒരു നേതാവില്ല. അതു ഉണ്ടാവുന്ന സമയത്തു കേരളവും അവരുടെ കൈകളിൽ എത്തും, സാമൂഹികമായ എന്തു ഉന്നമനം നമ്മൾ നേടിയോ അതൊക്കെ കളഞ്ഞു കുളിച്ചു നമ്മൾ പിന്നോട്ടു പോകും, because history repeats. അവിടെ നിന്നു ഒരു മടങ്ങി വരവ് അല്പം ദുഷ്കരം ആയിരിക്കും. അതിനാൽ ജാഗ്രതയോടെ ജീവിക്കേണ്ട സമയം ആണ് ഇത്.

ഇതെങ്കിലും, കോണ്ഗ്രസിന് ഒരു പാഠം ആവണം, കാരണം എങ്ങനെ ഒരു സംസ്ഥാനത്തു നിന്നും നേതാക്കളെ ഉയർത്തിക്കൊണ്ടു വരാം എന്ന് അവർ പഠിക്കണം. ഒന്നു ആഞ്ഞു തുമ്മണം എങ്കിൽ പോലും ഹൈ കമന്റിന്റെ കാൽക്കീഴിൽ പോയി വണങ്ങി ആശീർവാദം മേടിക്കുന്ന പടു കിഴവന്മാരെ ഓടിച്ചു, നല്ല നേതാക്കളെ ഉയർത്തണം, പക്ഷെ അതൊക്കെ എങ്ങനെ ആണല്ലേ. താഴെ വേരോ, മുകളിൽ ശിഖരങ്ങളോ, ഇലയോ ഇല്ലാതെ പതിനായിരം ഗ്രൂപ്പുകളിൽ  നിന്നു, പരസ്പരം വിഴുങ്ങാനും വെട്ടാനും നോക്കുന്ന ഇവർക്ക് ഇതിനു എവിടുന്നു സമയം.

ഏതായാലും
ഗവർണർ ആയ കുമ്മനത്തിനു അഭിനന്ദനങ്ങൾ, 

Comments

Popular posts from this blog

കെവിനും, കേരളവും

ഉളുപ്പുണ്ടോ സഖാവേ