മധ്യ വിരുദ്ധ സമിയ്തിയുടെ സജീവ പ്രവര്‍ത്തകന്‍ ആയിരിക്കുകയും രാത്രിയില്‍ മുഖത്ത് തോര്‍ത്ത് കെട്ടി ഷാപ്പില്‍ പോയി അടിക്കുകയും ചെയ്യുന്ന മന്യംമാരായ കള്ളമ്മരായിരുന്നുമലയാളികള്‍ പക്ഷെ ഇന്ന് അത് കുറെ പടികള്‍ കൂടി ഉയര്‍ന്നു അപകടകരമായ അവസ്ഥയില്‍ എത്തിയിരിക്കുക ആണു
പീഡന വിഷയത്തെ എതിര്‍ക്കുന്നതില്‍ ഏറ്റവും മുന്‍പില്‍ നിന്ന ഒരു വ്യക്തി ആണു പത്തു ദിവസംതികയുന്നതിനു മുന്‍പ് തന്റെ കൊച്ചു മകള്‍ ആകാന്‍ മാത്രം പ്രായം ഉള്ള ഒരു പെണ് കുട്ടിയെ തീയേറ്ററില്‍ വെച്ച് പീഡിപ്പിച്ചത്. ഇത് വെളിവാക്കുന്നത് മറ്റൊരു അപകടകരമായ് പ്രവണത ആണു , മലയാളി പേടിക്കുന്നത് സമൂഹത്തെ ആണു ,ഇരുട്ടിനു മറവില്‍ എന്ത് നേറിവില്ലയ്മയും കാണിക്കാന് അവര്‍ക്ക് മടി ഇല്ല. ഇതിനുള്ള മറൊരു ഉദാഹരണം ആണു വലിയ വായില്‍ സ്ത്രീ ശാക്ക്തീകരണത്തെ പറ്റി സംസാരിക്കുകയും, സോഷ്യല്‍ മേടിയയില്‍ ഫൈക് അക്കൌണ്ടുകളില്‍ നിന്ന് കേട്ടാല്‍ അരക്കുന്ന പുലഭ്യം
കമന്റ് ബോക്സില്‍ എഴുതിപ്പിടിപ്പിക്കുകയും ചെയ്യുന്നവര്‍.
സ്വന്തമായ രാഷ്ട്രീയമോ , അഭിപ്രായമോ ഇല്ലാത്ത ഒരു കൂട്ടം മനുഷ്യര്‍ താന്‍ ചര്ധിക്കുന്നതിനു എത്ര ലൈക് കിട്ടുന്നു എന്ന് മാത്രം അന്വേഷിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ , ഇവരാണ് ഭാവി എന്നത് കേള്‍ക്കുമ്പോള്‍ ആശങ്ങപെടെണ്ടി വരും .
രക്തസാക്ഷിയായ ഭഗത് സിംഗ് നെ കാണാന്‍ ആരും പോയില്ല എന്ന് ശുദ്ധ അബദ്ധം ലെവ ലേശം നാണം ഇല്ലാതെ നാട്ടാരുടെ മുന്നില്‍ വിളിച്ചു പറയുന്നവരെ പോലെ ആണു പല ഓണ്‍ലൈന്‍ വാരിയെര്സും അഭിപ്രായം എഴുതുന്നത് - നട്ടാല്‍ കുരുക്കാത്ത നുണകള്‍ . ഇന്റര്‍നെറ്റ് ഉം , ഫോണും , ഭക്ഷണത്തിന് മുട്ടില്ലയ്മയും ഒക്കെ ആകുമ്പോള്‍ ഒളിച്ചിരുന്ന് പലതും അവര്‍ ചെയ്യും,മറക്കു പുറകില്‍ ആണു ശരിയായ അവര്‍ .
സെല്‍ഫ് രേസ്പെകറ്റ് ആണു മനുഷ്യന്‍റെ ഏറ്റവും വലിയ സംഭാധ്യ എന്നാ തിരിച്ചറിവ് പറഞ്ഞു നല്കാന്‍ കെല്‍പ്പുള്ള സാമൂഹിക പരിഷ്കര്തക്കാലോ,രാഷ്ട്രീയ നേതാക്കളോ ഇന്ന് കേരളത്തില്‍ ഇല്ല .
ഒരു സ്ത്രീയുടെ സര്രിതുബില്‍ ഒതുങ്ങിയ ഒരു പാര്‍ട്ടി, തല്ലിക്കൊല്ലാന്‍ മൌന സമ്മതം നടത്തുന്ന വേറൊരു പാര്‍ട്ടി, എന്തിനെന്നറിയാതെ നേതാക്കളെ ന്യായീകരിച്ചു സ്വയം അപഹസ്യരവുന്നവരുടെ മൂന്നാം പാര്‍ട്ടി ഇതിലെ നേതാക്കളെ മാതൃക ആകരുത് എന്ന് മാത്രമേ മാത്രമേ മാതാപിതാക്കള്‍ മക്കളോട് പറയുകയുള്ളൂ.
സാക്ഷര കേരളത്തിലെ സാംസ്കാരികത ഇനി പേരില്‍ മാത്രമേ ഉണ്ടാകൂ, മണ്മറഞ്ഞു പോയ സാമൂഹിക പരിഷ്കര്താക്കളുടെ അധ്വനങ്ങളെ കാറ്റില്‍ പറത്തി ,മലയാളിയുടെ പരിഷ്കൃത സമൂഹത്തെ കാടതതിലേക്ക് മടക്കിക്കൊണ്ടു പോകാന്‍ ഉള്ളവഴി ആണു തെളിയുന്നത്, ജാഗ്രതയോടെ മുന്നെരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
Comments
Post a Comment