ചില ഇട്ടിക്കണ്ടപ്പന്മാർ

എട്ടു വയസുള്ള കുഞ്ഞിനെ കശ്മീരിൽ കുറേ നരാധമന്മാർ വലിച്ചു കീറി കൊന്നു കളഞ്ഞപ്പോൾ, എന്റെ രക്തം തിളച്ചു കയറി  , എന്റെ വാളുകളും, പോസ്റ്റുകളും നീതിക്കായി മുറവിളി കൂട്ടി, തിരി കത്തിച്ചു പ്രകടനം നടത്തി. എന്റെ രാജ്യത്തിന്റെ അധഃപത്തനത്തിൽ ലജ്ജിച്ചു തല താഴ്ത്തി, ഇവിടെ ഒരു സ്ത്രീ നേരിടുന്ന പ്രശ്നങ്ങൾ കണ്ടു ഞാൻ ഭയന്നു.

അവർക്ക് ഇവിടെ സംസാരിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടോ

ഇഷ്ടം ഉള്ള വസ്ത്രം ധരിക്കാമോ

തോന്നുമ്പോൾ ആരാധനലയത്തിൽ കയറി പ്രാർത്ഥിക്കാൻ കഴിയുമോ

ഒരു ഭോഗ വസ്തുവായി സ്ത്രീയെ കണക്കാക്കുന്ന ഈ കേരള സമൂഹത്തിനു എതിരെ പുച്ഛം ആയി,

അതു വരികൾ ആയി എന്റെ ടൈംലൈനിൽ എഴുതുമ്പോൾ ആണ് ആ വാർത്ത കാണുന്നത്

ബീഫ് തിന്നുന്നവരെ ഹിന്ദുക്കൾ കശാപ്പു ചെയ്യണം
-സ്വാതി സരസ്വതി

നേരെ അവരുടെ ഫേസ്ബുക് അക്കൗണ്ടിൽ എത്തി, ആദ്യം പോത്തിറച്ചി പടം ഇട്ടു, തനിക്കു മുൻപേ എത്തിയ തെണ്ടികൾ ഇതു ഇട്ടു പോയതിനാൽ ലൈക്ക് കുറവ്

ഒട്ടും മടിച്ചില്ല, സ്വാതി കുട്ടൂസ് എന്നു പേരിട്ടു പത്തു പഞ്ചാര അങ്ങു എഴുതി. തനിക്കു തൊട്ടു മുൻപേ ഒരു ചെറ്റ അങ്ങനെ എഴുതിയതിനാൽ ഇതും ക്ലച് പിടിച്ചില്ല. അറ്റ കൈക്ക് ഞാൻ  അവളുടെ കടി മാറ്റുന്നതിനെ പറ്റി എഴുതി, ബിക്കിനി ഇടുന്നതിനെ പറ്റി എഴുതി, അവളെ പിച്ചി ചീന്താനം എന്നു അട്ടഹസിച്ചു....

2 മിനിറ്റിനു ശേഷം നോക്കി,  ലൈക്കുകൾ വരുന്നുണ്ട്, ട്രെൻഡ് കണ്ടിട്ടു കശ്മീർ പീഡനത്തെ വിമർശിച്ച പോസ്റ്റിനെക്കാൾ ലൈക്ക് ഈ കമെന്റ് ന് വരും...

അവിടെ നിന്നും ഞാൻ ടൈംലൈനിൽ എഴുതിയിരുന്ന പോസ്റ്റിലേക്ക് മടങ്ങി

ഞാൻ തുടർന്ന് എഴുതി..."സ്ത്രീയെ ബഹുമാനിക്കാൻ കഴിയാത്ത തെണ്ടികൾ തുറങ്കിൽ അടക്കുക ആണ് വേണ്ടത്"

 

Comments

Popular posts from this blog

കെവിനും, കേരളവും

ഉളുപ്പുണ്ടോ സഖാവേ