വ്യാജന്മാരും പകർച്ച വ്യാധികളും
വൗവാൽ കടിച്ച പഴങ്ങൾ തിന്നു വീര സാഹസികത കാണിച്ച വവൈദ്യൻ മോഹനനും, ജേക്കബ് വടക്കഞ്ചേരിയും ഒക്കെ, എല്ലാ വർഷവും പകർച്ച വ്യാധികളുടെ സമയത്തു പൊട്ടി മുളയ്ക്കുന്ന പെരുച്ചാഴികളിൽ ഒന്നാണ്.
ഇതു വരെ വാക്‌സിൻ കണ്ടു പിടിക്കാത്ത ഒരു വൈറസ് നെ നിഷ്കരുണം നിരാകരിച്ചു രോഗ വാഹിനി എന്നു പറയപ്പെടുന്ന വാവൽ കടയിച്ച മാങ്ങയും, ചാമ്പങ്ങയും ഒക്കെ കഴിക്കുന്ന ഇവർക്കെതിരെ പോലീസ് കേസ് എടുത്തത് ഉത്തമമായ ഒരു തീരുമാനം ആയിരുന്നു.
സ്വന്തം പള്ളു കൊണ്ടു രോഗം വരുത്തി വെക്കുന്ന ഇയാൾ അല്ല, തന്റെ ശുദ്ധ മണ്ടതാരത്തിലൂടെ ഒരു പറ്റം മനുഷ്യരെ കൂടി ദുരന്തത്തിലേക്ക് തള്ളി വിടുന്ന അവസ്ഥ, അതി ഭീകരം ആണ്, ഒരു മണിക്കൂറിനുള്ളിൽ 15 അയിരം പേരാണ് ഇതു share ചെയ്തത്.
ഇത്തരം മണ്ടൻ ആശയങ്ങൾ ഏറ്റവും എളുപ്പത്തിൽ കുത്തി വയ്ക്കാൻ പറ്റിയത് സമൂഹത്തിലെ മധ്യവർഗ്ഗക്കാരൻ ആണ്. വൈറസ് ബാധ ഒരു പൊള്ള യായ നുണ ആണ് എന്ന് പറഞ്ഞാൽ ഒരു നിമിഷം അവർ അത് അംഗീകരിക്കും, മനസിൽ ഉള്ള ഭീതി അകറ്റുന്ന എന്തിനെയും അവർ ഇരു കയ്യും നീട്ടി സ്വീകരിക്കും. ഇത് ഒരു വിവരം ഉള്ള ഒരു ശാസ്ത്രജ്ഞന്റെയോ, ഡോക്ടറുടെയൊ അടുത്തു പറഞ്ഞാൽ അവർ ഒക്കെ മടല് വെട്ടി ഇവന്റെ ഒക്കെ പുറത്തിനിട്ടു കീച്ചും. ഒരു വിദ്യാഭയസം ഇല്ലാത്തവനോട് പറഞ്ഞാൽ അവൻ ഒന്നും മനസ്സിലാവുകയും ഇല്ല.ഇവിടെ ആണ് വിവരം ഉണ്ടെന്നു നടിക്കുന്ന മധ്യവർഗ്ഗക്കാർ പറ്റിക്കപ്പെടുന്നത്.
ആയൂയൂര്വേദം , പ്രകൃതി ദത്തം എന്നീ ലേബലുകളിൽ എന്തു ചാണകവും വിറ്റഴിക്കാം എന്ന ബോധ്യം ആണ് ഈ മുറി വൈദ്യന്മാരിടെ ആയുധം. പണ്ട് ചിക്കൻ ഗുനിയ വന്ന സമയത്ത്, പൈൻ കില്ലെർ പൊടിച്ചത്, കമ്മ്യൂണിസ്റ്റ് പച്ച കൂട്ടി അരച്ച് വിറ്റ വ്യാജന്മാരുടെ അങ്കം ആണ്, ഇന്ന് വൗവാൽ കടിച്ച പഴം കഴിക്കുന്നു എന്ന പേരിൽ ആടിതിമിർക്കുന്നത്.
നഷ്ടപ്പെടാൻ ഉള്ളത് നമുക്കാന്, നമുക്ക് ചുറ്റും ഉള്ളവർക്കാണ്. ഇത്തരം മണ്ടത്തരം കൊണ്ടു ഒരാൾക്ക് രോഗം പിടിച്ചാൽ അവരടെ കുടുംബക്കർക്കും, അവർ മൂലം ഒരു നാട്ടുകാർക്കും എല്ലാം ഇതു പകരാം, വലിയ ഒരു ദുരന്തം ആയിത്തന്നെ ഇതു മാറിയേക്കാം. അതിനാൽ ചെയ്യാൻ കഴിയുന്ന മുൻകരുതലുകൾ എല്ലാം നാം എടുത്തെ മതിയാകൂ.
Comments
Post a Comment