ഗവണ്മെന്റ എന്നാ സുമ്മാവാ?


ചുമ്മാ ആളെ കൊന്നു,നരഹത്യ എന്നൊക്കെ അങ്ങു പറഞ്ഞു വെറുതെ ആള് കളിച്ചിട്ടു കാര്യം ഇല്ല

ഈ സമരം ചെയ്യുന്ന ഇരപ്പാളികള്, ഇലക്ഷൻ ഫണ്ടിലോട്ടു എത്ര രൂപ തന്നിട്ടുണ്ട്, ഇലക്ഷൻ സമയത്തു ടി വി ആയും, കോടി മുണ്ടായും, ക്യാഷ് ആയും എല്ലാം അങ്ങു തന്നിട്ടല്ലേ വോട്ടു ഇങ്ങോട്ടു തന്നത്

Sterlite കമ്പനി ക്കാർ പോലുള്ള കോർപറേറ്റുകൾ ആണ് കാശ് ഇറക്കുന്നത്, അപ്പോൾ അവർക്കെതിരെ പോയി സമരം ചെയ്യുമ്പോൾ രണ്ട് വെടി ഒക്കെ കിട്ടും, അല്പം മലിനീകരണം ഉണ്ടെങ്കിൽ സഹിക്കണം ഹേയ്

വായു, വെള്ളം തുടങ്ങിയ സാധനങ്ങൾ ഒക്കെ ഞങ്ങൾ വിറ്റു കാശ് ആക്കി switzerland ലും , യൂറോപ്പ് ലും നിക്ഷേപിക്കുകയും(അത് ഞങ്ങൾക്ക് മാത്രം) , പാർട്ടി ഓഫീസ് പണിയുകയും ചെയ്തിട്ടുണ്ട്. വേണമെങ്കിൽ പാർട്ടി മെംബർഷി എടുത്തു ഇടക്ക് അവിടെ വന്നിരിക്കാം

അല്ലെങ്കിൽ  അടുത്ത സംസ്ഥാനത്ത നിന്നു വെള്ളം തന്നില്ല എന്നു പറഞ്ഞു പത്തു വണ്ടി കത്തിക്ക്,  ഞങ്ങൾ കൂടെ നിക്കാം, നിങ്ങൾക്ക് വേണ്ടി മുല്ലപ്പെരിയാറിൽ നിന്നു വെള്ളം വേണം എന്ന് പറഞ്ഞു പാർലമെന്റിൽ തല്ലുണ്ടാക്കാം, ഇനി ശുദ്ധ വായു വേണം എന്ന് പറഞ്ഞു കേരള സർക്കാരിനെതിരെ സൂപ്രേം കോടതിയിൽ പോകാം. മക്കൾക്ക് വേണ്ടി ഇതൊക്കെ ചെയ്യുന്നില്ലേ പോരെ. ഒന്നും പോരെങ്കിൽ തമിഴ് (സ്രേഷ്ട ഭാഷ എന്നു പറഞ്ഞു)മാത്രം പഠിപ്പിച്ചു ഒരുത്തനും ജോലി കിട്ടാതെ, ഗുണ്ടകളും, രാഷ്ട്രീയ കോടി പിടുത്താക്കാരും, വർഗീയ വാദികളും ആക്കി മാറ്റാം

പുറച്ചി തലൈവി സ്വർഗത്തിൽ ഇരുന്നു ഇതു കണ്ടു സന്തോഷിക്കും

ഇതല്ലാതെ, കണ്ട കോർപറേറ്റ് ന്റെ മുന്നിൽ കുത്തി ഇരുന്നാൽ, ചുമ്മാ അടിച്ചു ഓടിക്കുവല്ല, നല്ല വെടി പൊട്ടിക്കും, നെഞ്ചത്തു തന്നെ

അപ്പൊ അടുത്ത ഇലക്ഷൻ സമയത്തു , പഴയ മുഖ്യ മന്ത്രിയുടെ ഫോട്ടോയും , കുറച്ചു കാശും, തമിഴ് വികാരവും ആയി വരാം

എന്നു ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുത്ത ഗവണ്മെന്റ

Comments

Popular posts from this blog

കെവിനും, കേരളവും

ഉളുപ്പുണ്ടോ സഖാവേ