വാചക മേളയും വികസനവും
ഈ അടുത്ത ദിവസങ്ങളിൽ മലബാർ ഭാഗത്തു കൂടി യാത്ര ചെയ്യേണ്ടി വന്നപ്പോൾ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കുത്തകകൾ ആയി അറിയപ്പെടുന്ന ഈ പ്രദേശങ്ങളിലെ റോഡ് വികസനം ആണ് ഏറെ ഞെട്ടിച്ചത്. ഒരു കോട്ടയം ജില്ലക്കാരൻ ആയതു കൊണ്ടാവണം അതു വലിയ ഒരു അത്ഭുതം ആയി തോന്നിയത്.
കാസർഗോഡ് മുതൽ കോഴിക്കോട് വരെ ഉള്ള നാഷണൽ ഹൈ വേ ഒക്കെ പാലായിലെ പോക്കറ്റ് റോഡ് വികസന നിലവാരത്തിൽ പോലും എത്തിയിട്ടില്ല എന്നതു സംഘടകരം ആണ്. ഡാമിലെ ചെമ്പള്ളികൾക്കു കൈ കൊടുക്കാൻ പോകുന്ന നേരത്തു അൽപ്പം റോഡ് വികസനത്തെ പറ്റി മലബാറിലെ ജനങ്ങൾ ചിന്തിക്കുന്നത് നന്നായിരിക്കും.
എന്തൊക്കെ പറഞ്ഞാലും, മധ്യ കേരളത്തിലെ ജന നേതാക്കൾ എന്തെങ്കിലും ഒക്കെ നാടിനു വേണ്ടി ചെയ്തിട്ടുണ്ട്. മാണിയുടെ പാലായിൽ ഒക്കെ വന്നു കാണണം ഹേയ്.
Comments
Post a Comment