ദീപക് മിശ്ര

സംഭവ ബഹുലമായ ഒരു കാലയളവിനു തിരശീല ഇട്ടുകൊണ്ടു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പടിയിറങ്ങുന്നു. ചരിത്രപ്രധാന വിധികളും, വിവാദങ്ങളും നിറഞ്ഞു നിന്ന ഒരു കാലഘട്ടം ആയിരുന്നു അദ്ദേഹത്തിന്റേത്.

കോടതിയുടെ അഴിമതി അന്വേഷിക്കാൻ ഉത്തരവിട്ട ഹൈ കോടതി ജഡ്ജി കർണനെതിരെ കോടതി അലക്ഷ്യം ചുമത്തിയതും, കുറച്ചു മാസങ്ങൾക്കു മുൻപ് മിശ്രയുടെ ഏകടിപത്യത്തിൽ പ്രതിഷേധിച്ചു 4 ജഡ്ജിമാർ പത്രസമ്മേളനം വിളിച്ചതും ഉൾപ്പടെ വിവാദ പുരുഷനായി നിന്ന ആളാണെങ്കിൽ കൂടി. സ്വവർഗ രതി, പര പുരുഷ ബന്ധം, ശബരിമല സ്ത്രീ പ്രവേശനം തുടങ്ങി സുപ്രധാന വിധികൾ പുറപ്പെടുവിച്ചതിനു ശേഷം ആണ് അദ്ദേഹം പടി ഇറങ്ങുന്നത്.

എം പദ്മ കുമാർ സിനിമകൾ പോലെ ആദ്യ പകുതി വില്ലനും അടുത്ത പകുതി നായകനും ആയാണ് മിശ്ര ഈ ക്ലൈമാക്സിലേക്ക് എത്തിയത്. അവസാനത്തെ പഞ്ച ഡയലോഗ്‌ ശബരി മല വിഷയത്തിൽ ഡലിവർ ചെയ്തു ആണ് അദ്ദേഹം മടങ്ങുന്നത്.

കാലം എത്ര കഴിഞ്ഞാലും ദീപക് മിശ്രയുടെ പേര് ഇന്ത്യയുടെ ചരിത്രത്തിന്റെ താളുകളിൽ മായാതെ നിൽക്കും. തീർച്ച.

Comments

Popular posts from this blog

കെവിനും, കേരളവും

ഉളുപ്പുണ്ടോ സഖാവേ