അവൾ

നിന്നെ കണ്ട അന്ന് തൊട്ടു ഇന്ന് വരെ ഉള്ള ഈ കഴിഞ്ഞ കാലം, ഒരിക്കലും ഞാൻ മിണ്ടാൻ ഒരുമ്പെട്ടിട്ടില്ല, ഒരു വാട്സാപ്പ് പോരാളിയായി പിന്നാലെ കൂടാനും ശ്രമിച്ചിട്ടില്ല.

അതു ഇഷ്ടക്കുറവല്ല, ഇഷ്ടക്കൂടുതൽ ആണ്.

നീ ചിരിക്കുന്നതും കൊഞ്ചുന്നതും ആ കണ്ണുകളിലൂടെ ആണ് ഞാൻ കണ്ടിരുന്നത്. അതിൽ നിന്നു ഞാൻ സൃഷ്ടിച്ചെടുത്ത ഒരു ലോകം ഉണ്ട്.

അവിടെ എനിക്കു നിന്നോട് വഴക്കിടൻ ആവില്ല, മുഖം കറുപ്പിച്ചു ഒന്നു നോക്കാൻ ആവില്ല.

ആകെ കഴിയുന്നത് ആ മുഖത്തേക്ക് ഉറ്റു നോക്കുകയാണ്. കാല യവനികയ്ക്കുള്ളിൽ മറഞ്ഞ പ്രണയ തീക്ഷണതയുടെ അവസാനത്തെ കനൽ ഈ മനസിൽ ഉണ്ട്, നിന്നെ ഓര്ത്തു അതു എരിയുന്നുണ്ട്. ആ എരിച്ചിൽ തുടരുന്നത് നിന്നെ സ്വന്തം ആക്കുമ്പോൾ അല്ല. ഞാൻ കണ്ട ഏററവും നല്ല സൗന്ദര്യമായി് , ഇടക്ക് എപ്പോഴെങ്കിലും ഓർക്കുമ്പോൾ ഒരു ചെറു പഞ്ച്രിയായി നീ മാറുമ്പോൾ ആണ്.

പ്രിയപ്പെട്ടവലെ, വിടര്ത്തിപ്പിടിച്ച ഈ കാരതലങ്ങളിലേക്കു നീ ഓടിക്കയരുന്ന ചിത്രം മനസിലെ കുളിരായി,സ്വിപ്നം ആയി അവശേഷിക്കുന്നു.

Comments

Popular posts from this blog

വ്യാജന്മാരും പകർച്ച വ്യാധികളും

ഗവണ്മെന്റ എന്നാ സുമ്മാവാ?