56 ഇഞ്ചിന്റെ ബലിമൃഗങ്ങൾ

ജോലി ഭാരം താങ്ങാനാവാതെ പതിനൊന്നു ബാങ്ക് ജീവനക്കാർ മരിച്ചു എന്ന വാർത്ത ഒരല്പം ഞെട്ടലോടെ ആണ് കേട്ടത്. നോട്ട് പിൻവലിച്ച നടപടി മോശം എന്നും നല്ലതെന്നും ഉള്ള വാതപ്രതിവാദങ്ങൾ കൊടുമ്പിരി കൊണ്ട് നിന്നപ്പോളും,ഏവരും സൗകര്യ പൂർവം മറന്ന ഒരു കൂട്ടരാണ് ബാങ്ക് ജീവനക്കാർ.
        ബാങ്ക് ഉദ്യോഗസ്ഥനായ ഒരു സുഹൃത്തിനൊടു സംസാരിച്ചപ്പോൾ ആണ് കാര്യത്തിന്റെ ഭീകരത മനസിലായത്, സാധാരണ ഒരു ദിവസം 25 ലക്ഷം ട്രാൻസാക്ഷൻ നടക്കുന്ന ആ ബാങ്കിൽ, പുതിയ തീരുമാനത്തിന് ശേഷം 1 കോടി 50 ലക്ഷത്തിന് അടുത്താണ് ഒരു ദിവസം നടക്കുന്ന ട്രാൻസാക്ഷൻ. അതായതു സാധാരണ ജോലി ഭാരത്തിന്റെ ആറിരട്ടി. ഈ പണിക്കു അധിക ശമ്പളം ഇല്ല, ആനുകൂല്യങ്ങൾ ഇല്ല അതിർത്തിയിലെ പട്ടാളക്കാരെ കണ്ടു പഠിക്ക് എന്ന് പറയുന്നത് പോലുള്ള മുടന്തൻ ന്യായങ്ങൾ ആണ് പലരും ഇതിനെ പറ്റി പറയുന്നത്.

      നോട്ട് പിൻവലിക്കലിന്റെ പ്ലാനിംഗ് മുതൽ സൗകര്യ പൂർവം മറന്നു കളഞ്ഞ ഈ വർഗ്ഗത്തിനു ഇപ്പോൾ കിട്ടുന്ന ആനുകൂല്യം നല്ല അസ്സല് തെറി ആണ്.
"ഞങ്ങൾക്ക് ക്യു വിൽ നിൽക്കാം അപ്പോഴാണോ നിനക്കൊക്കെ ചോറ്‌ ഉന്നം പോവേണ്ടതു "എന്ന സാധാരണക്കാരന്റെ വികര വിക്ഷോപം ഏറ്റു വാങ്ങുന്നത് ഇവരാണ്. ഭക്ഷണവും വെള്ളവും വരെ ഉപേക്ഷിച്ചു പണി എടുക്കുന്ന ഇവർ ആണ് സത്യം പറഞ്ഞാൽ നോട്ട് പിൻവലിക്കലിന്റെ ബലീ മൃഗങ്ങൾ .

    ഇത്തരം ഒരു വലിയ തീരുമാനം വരുമ്പോൾ അതിനുവേണ്ട ഒരു മുന്നൊരുക്കവും ബാങ്ക് ജീവനക്കാർക്ക് വേണ്ടി സർക്കാർ നടത്തിയില്ല എന്നത് ഇക്കൂട്ടരോട് കാണിച്ച നന്ദി കേടാണ്.

50 ദിവസത്തെ വനവാസത്തിൽ ജീവിക്കുന്ന ഇക്കൂട്ടരോട് ഇനി ഉള്ള ദിവസങ്ങളിൽ എങ്കിലും സർക്കാരും, ജനങ്ങളും മാന്യത കാണിക്കും എന്ന് പ്രതീക്ഷിക്കാം.

Comments

Popular posts from this blog

വ്യാജന്മാരും പകർച്ച വ്യാധികളും

ഗവണ്മെന്റ എന്നാ സുമ്മാവാ?