കപ്പ
ഇന്നത്തെ ഷിഫ്റ്റ് കഴിഞ്ഞു നേരത്തെ ഇറങ്ങി മലയാളികടയില്‍ പോയി ചിക്കനും കപ്പയും കഴിക്കണം എന്ന് ചിന്തിച്ചിരിക്കുന്ന - നല്ല നടന്‍ പച്ചക്കപ്പ വേയിച്ചു അതിന്റെ കൂടെ ചിക്കന്‍ കറി ചേര്‍ത്ത് അത് ഓരോ കഷ്ണം വൈലേക്ക് എത്തുമ്പോള്‍ അതിനെ ഒരു പരമാനന്ദം ഉണ്ടാകും അതാണ് ജീവിതത്തിലെ എല്ലാം -
ആ നേരത്താണ് "ഹലോ " എന്നാ വിളി വന്നത് "യേത് മാരണം ആണ് ഇത് " എന്ന് വിചാരിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ ആണ് , നീണ്ട മൂക്കുള്ള മെലിഞ്ഞ ഒരു പെണ്ണ് വന്നു നില്‍ക്കുന്നു .
"എന്നാ വേണം"
അന്തം വിട്ടു നിക്കുന്നതല്ലാതെ അവള് ഒരക്ഷരം മിണ്ടനില്ല - കോപ്പ്
"എന്നാ വേണം എന്ന്"
ഒന്ന് ഞെട്ടി പെണ്ണ് ...........
"നെക്സ്റ്റ് ഷിഫ്റ്റ് ലെ ഞാനാണ് ചേടാ ....... സോറി "
" ആണോ ....കാര്യം ഇല്ലാതെ സോറി ഒക്കെ പറഞ്ഞു ഭവ്യത കാണിക്കാന്‍ ഞാന്‍ മാനേജര്‍ ഒന്നും അല്ല "
നീ ലോഗിന്‍ ചെയ്തു കണ്ടിനു ചെയ്തോ .
അടുത്ത സീറ്റില്‍ വന്നിരുന്നു അവള്‍ .....കീ ബോര്‍ഡ് നെ ഭയഭക്തി ബഹുമാനത്തോടെ ഉപയോഗിച്ച് അവള്‍ ലോഗിന്‍ ചെയ്യുന്നു ....
കൊച്ചു കൊള്ളാം അല്ലെ ... ആദ്യം തന്നെ ഒരു മുരടനാണെന്ന് തോന്നി കാണും..കപ്പക്കും ഇറച്ചിക്കും വേണ്ടി ഉള്ള ആക്രാന്തം കാരണം പറ്റിയതാ..... ശേ...കപ്പ ...കോപ്പ് ...
കപ്പയെ കുറ്റം പറയണ്ട ...ഇവള് അങ്ങ് പോഗും എന്നാലും കപ്പ അവടെ തന്നെ ഉണ്ടാവും ....ആശ്വാസം പകരാന്‍....
അവള് ലോഗിന്‍ ചെയ്തു ..പതിയെ നീങ്ങാം ...ഇനീം മണപ്പിച്ചു നിന്നാല്‍ ഈ മുഴുത്ത ശരീരത്തില്‍ ഒരു കോഴി ഉണ്ടെന്നു അവള്‍ മനസിലാക്കും :)
കഷ്ടപ്പെട്ട് ഒന്ന് എണീറ്റ് വന്നപ്പോള്‍ ആണ് ..അവള്‍ടെ വിളി....." ചേട്ടാ .." എനിക്ക് ഈ ഷിഫ്റ്റ് അത്ര വാസം ഇല്ല ഒന്ന് ഹെല്പ് ചെയ്യാമോ."
ശവം ...ഒരു വിധത്തില്‍ ആണ് ഈ മുഴുത്ത പ്രിഷ്ടം കസേരയില്‍നിന്നു വലിച്ചൂരി എടുത്തത്...ഇനി അതു തിരിച്ചു വെക്കാന്‍ വെല്യ പാടാ ...
നേരത്തെ ചോദിക്കണ്ടേ എന്‍റെ മോളെ ..തല്ലിക്കൊല്ലാന്‍ ദേഷ്യം വന്നെങ്ങിലും കാണിക്കാന്‍ പാടില്ലല്ലോ ...ഇനി കാത്തിരുന്ന ബിരിയാണി ഇവള്‍ ആണെങ്കിലോ ..............
ഹ... എന്താണ് അറിയില്ലാത്തത് ................................$%%^&***%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%
#######################################
############################
ആ ഒരൊറ്റ ചോദ്യം കൊണ്ട് ഒരു തീരുമാനം എടുത്തു ഇനി മേലില്‍ സഹായ പരിപടിക്കില്ല എന്ന്
അത് ചെയ്യ് ഇത് ചെയ്യ് എന്നൊക്കെ പറഞ്ഞു നോക്കി....അവസാനം ഞാന്‍ ഹെല്പ് ചെയ്യാന്‍ തീരുമാനിച്ചു...അങ്ങനെ തത്വത്തില്‍ ഞാന്‍ സെക്കന്റ് ശിഫ്ടും ചെയ്തു .....(പട്ടി പണിയെടുക്കുന്ന പോലെ )
കപ്പയും പോയ് കോപ്പും പോയ് ...ആകെ കിട്ടിയത് ഒരു ഉണക്ക താങ്ക്സ് .....ഒരു ചിക്കന്‍ ബെര്‍ഗെര്‍ പോലും വാങ്ങിത്തന്നു നന്ദി കാണിക്കാന്‍ ആ പന്നി ക്ക് തോന്നിയില്ലല്ലോ...വെറുതെ അല്ല അവള് ഇങ്ങനെ വിര തൂറി ഇരിക്കുന്നെ ...മനസ് നന്നാവണം ...
അവള്‍ടെ നാല് തലമുറയെ പ്രകിക്കഴിഞ്ഞോപ്പോള്‍ ഒരു ആശ്വാസം ........
റൂമില്‍ എത്തീപ്പോ മണി പതിനൊന്നു ...ഇനി നാളെ പോണം ...കാലത്ത് ആറു മണിക്ക്..കര്‍ത്താവെ എന്തിനീവിധീന്നു ചോയിച്ചു കിടന്നുറങ്ങി .....പിന്നെ ടൈം ലെ ജോലി തീര്‍ക്കാന്‍ പണി എടുക്കുന്ന (ഓവര്‍ ടൈം ) റൂം മേറ്റ് നെ കണ്ടപ്പോള്‍ ഒരു ആശ്വാസം
പിറ്റേന്ന് കാലത്ത് ആറുമണിക്ക് പാതി ഉറക്കത്തില്‍ കണ്ണും തുറന്നു ...ഓഫീസില്‍ എത്തി മെയില്‍ ചെക്ക് ചെയ്യുമ്പോള്‍ ആണ് കണ്ടത് .....ബെസ്റ്റ് പെര്ഫോര്‍മ്ര്‍ ഓഫ് ദി വീക്ക് ...സാനിയ
ഇന്നലെ ജോയിന്‍ ചെയ്ത ആ പരട്ട പെണ്ണ് ....ഞാന്‍ ചെയ്ത എക്സ്ട്രാ പണിയുടെ ക്രെഡിറ്റ് ആ പുന്നാര മോള്‍ക്ക് ....അതിനു പുറമേ ഈ രാജ്യത്തും മറുരജ്യതും ..അങ്ങ് അന്ടര്‍തിക്ക യില്‍ വരെ ഉള്ള മാനേജര്‍ മാരുടെ പുകഴ്ത്തലുകള്‍ ....ഒരു ദിവസം കൊണ്ട് എല്ലാം മനസിലക്കിയവള്‍ എന്ന് .....
[ ഇന്നലെ ഞാന്‍ പോയ ശേഷം അവള്‍ ഒരു മെയില്‍ അയച്ചു മനജ്മെന്റിനു ...
Hi All,
I did the work of the day even without the help of any one.Appreciate you all for giving me an opportunity..
Regards
Saniya
]
ഇതാണ് പറയുന്നത് എറിയാന്‍ പടിക്കനോന്നു .....
മനുഷ്യന്‍ ഇവിടെ പട്ടി പണിയുന്ന പോലെ പണിയെടുത്തിട്ടും ഒരു പട്ടികുഞ്ഞും മൈന്‍ഡ് ചെയ്തിട്ടില്ല
അടുത്ത സീറ്റില്‍ ഇരുന്നു എല്ലാം കണ്ട അണ്ണന്‍ ചെവിയില്‍ പറഞ്ഞു .....ജനിക്കുവാണേല്‍ പെണ്ണ് ആയിട്ട് ജനിക്കനോട .....
ഹാ ....പോട്ടെ ...ചുമ്മാ ഇരുന്നു ചൊരിഞ്ഞിട്ടു കാര്യം ഒന്നും ഇല്ല .....ലിംഗം മാറ്റിവെക്കാന്‍ ഇപ്പൊ സവ്കര്യോം ഇല്ല ......ഇനി വ്യ്കിട്ടുള്ള കപ്പയും ഇറച്ചിയും തന്നെ ആശ്രയം .....
അവസാനം കപ്പ മാത്രം മിച്ചം കാണുള്ളൂ ...സത്യം
അന്ന് ജോലി കഴിഞ്ഞു പോകുമ്പോള്‍ അവള്‍ടെ അടുത്തിരുന്നു സഹായിക്കുന്ന പയ്യനെ സഹതാപത്തോടെ നോക്കി ...പിന്നെ അവനും പണി സോമന്‍ ആകുല്ലോന്നു ഓര്‍ത്തപ്പോള്‍ ഒരു കുളിരും....
സന്തോഷിക്കാന്‍ ഓരോ കാരണങ്ങളെ ......
- ശുഭം ---
Comments
Post a Comment