നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റ്‌ ആക്കി

"ബോളിവിയയില്‍  കേവലം ഒരു വെടി ഉണ്ടയുടെ മുന്‍പില്‍ ഛെ ഗുഎര്‍ അവസാനിച്ചപ്പോള്‍ അത് വിപ്ലവത്തിന്റെ വലിയ വിജയവും രക്തസാക്ഷിതവും ആയിരുന്നിലാ മറിച്ച്  അത് വലിയ ഒരു പരാജയം ആയിരുന്നു  . സ്വാതന്ത്രിയത്തിനു വേണ്ടി കൊതിച്ച മറ്റുപല രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക്‌  നഷ്ടപ്പെട്ടത് വലിയ പ്രതീക്ഷ  ആയിരുന്നു ,ഒരു നേതാവിനെ ആയിരുന്നു ...  ഒരു  പിച്ച്ചാതിപ്പിടിയുടെ  മുന്നിലേക്ക്‌എടുത്ത് ചാടി വീര്യം കാട്ടുന്നതിനും അപ്പുറം അതില്‍ നിന്നും ഒഴിഞ്ഞു മാറി ബുദ്ധി പൂര്‍വ്വം തിരിച്ചടിക്കുന്നതാണ് വിപ്ലവം . ഈ കാലഘട്ടത്തിലെ കളികള് ബുധിയുടെത് ആണ് ........."

                                "കലക്കി മച്ചാനെ....... കിടു......ഈ ഡയലോഗ് നീ നമ്മുടെ സ്റ്റേജില്‍ പറയുമ്പോള്‍  ഓടിറ്റൊറിയാം കിടുങ്ങും"
അളിയന്‍ (രാജേഷ്‌ ) ന്റെ  തോളില്‍ കൈ ഇട്ടു മമ്പാല്‍ അജു പറഞ്ഞു .
  - അളിയന്‍ എന്ന പേര് പെങ്ങളെ കെട്ടിച്ചുകൊടുതതുകൊണ്ട് കിട്ടിയതല്ല ...+2 കൂട്ടുകാരന്‍ ഹരിപ്പിള്ള സ്നേഹം മൂത്ത് വിളിച്ചതാണ് . ഹരിപ്പിള്ള മട്ടാഞ്ചേരിക്കാരന്‍ അല്ലാത്തതുകൊണ്ടും .ശ്രീനാഥ് ഫാസി ട്രെന്‍ഡ് സെറ്റെര്‍ ആവാതിരുന്ന കാലം ആയിരുന്നതുകൊണ്ടും എന്ത് കൊണ്ടോ ബ്രോ എന്ന നാമധേയം വന്നില്ല - 
രാജേഷ്‌ കോളേജില്‍ വന്നിട്ടും അളിയന്‍ ആയിത്തന്നെ തുടര്‍ന്നു .


                                മധ്യ തിരുവിതാംകൂറിലെ സാധാരണ ഒരു aided കോളേജ് . പാതിരിമാരുടെ സംരക്ഷണയില്‍ , രാഷ്ട്രീയക്കാരുടെ  കണ്ണെരില്‍ നിന്നും ഹൈ കോടതി സ്റ്റേ വാങ്ങിയ,വര്‍ഷാവര്‍ഷം ഡിഗ്രി
സര്‍ട്ടിഫിക്കറ്റ് ഓടെ പൌരന്‍മാരെ  അടവെച്ചു വിരിയിക്കുന്ന കലാലയം .
                                                         ഇവിടെ പോരുന്ന ഇരിക്കുന്ന ധാരാളം  ദിപര്‍ത്മെന്റ്റ് കളില്‍  ഒന്നായ കെമിസ്ട്രി . പൊതുവേ കാണാപ്പാടം വിഴുങ്ങുന്ന പെണ്‍കുട്ടികളുടെ ഒരു പുഞ്ചപ്പാടം . അവിടെ ആണ് ഇപ്പറഞ്ഞ
അജുവും ,അളിയനും ,കൂടെ കുരുത്തം കെട്ട തൊമ്മന്‍ കുലങ്ങരയും ,കജായും പഠിക്കുന്നത് .
                                                                                ഓരോതവണ ക്ലാസ്സ്മെട്സ് സിനിമ കാണുമ്പോളും കോളേജില്‍ വിപ്ലവ ചൂട് പടര്‍ത്താനും ,സമരം നയിക്കാനും ചോര തിളക്കരുണ്ടെങ്ങിലും ....ഓരോ
പരിപ്പുവട  തിന്നു ആ ചോരയെ വഴിമാറ്റി ഓടിക്കാര് ആണ് പതിവ് -പെടികൊണ്ടാ ......
 
                                    "ഡയലോഗ് കേട്ട് കോളേജ്  ഞെട്ടും പക്ഷെ പക്ഷെ പ്രിന്‍സിപ്പല്‍ വെട്ടുമോ " അളിയന്‍റെ സംശയം നിരാകരിച്ചു കാജാ.... "ഒരു കോപ്പും ഇല്ല ...നീ പോളിക്കാടാ .....ഈ നാAടകം കൊണ്ട് നമ്മള്
കോളേജില്‍ ഫേമസ് ആവും "
                                                 കാജ ദൈര്യം പകര്‍ന്നാല്‍ ഇങ്ങനെ ആണ് അവിടെ പെണ്ണുങ്ങളെ മയക്കുക എന്ന ആശയം എവിടെ എങ്കിലും കാണും ഫെയ്സ്ബൂക് ലേ #ടാഗ് പോലെ
ദ്രവപതി മക്കളെ ഇണ്ടാക്കിയ പോലെ ഒരു ഒറ്റ സുല്ഫുരിക് ആസിടിനു എത്ര കോമ്പൌണ്ട് വേണേലും ഉണ്ടാക്കാം എന്നും അത് ഏതൊക്കെ ആണെന്നും പടിക്കുംന്ന കെമിസ്ട്രിയില്‍ ഒരു കുളിരിനുവേണ്ടി തേടുന്ന
കാജയെ തെറ്റ് പറയാന്‍ ഒക്കില്ല .
                                                മംപാല് ബിസിനസ്‌ വിട്ടിട്ടും പേര് വിട്ടു മാറാത്ത മംപാല് അജുന്റെ മാമയുടെ കടയില്‍ അന്നും അന്തി ഉറങ്ങി . ഓര്‍മയില്‍ എവിടെയോ ഒരുചീഞ്ഞ നാറ്റം

                                കാലത്ത് വീട്ടില്‍ പോയ്‌ പതിവ് വഴക്കും കേട്ട് - ഒരു ഉത്തരവാദിതോം ഇല്ലാതെ തെണ്ടി നടന്നോ - തുണിയും മാറി എത്തി എല്ലാം . ആര്‍ട്സ് ഡേ ഒരു ഉത്സവം ആണല്ലോ . എല്ലാവരും
അടിപൊളി ഡ്രെസ്സില്‍ . കിളി സമയം . കോളേജിന്റെ  നടുത്തളത്തില്‍ നിന്നാല്‍ നയനാനന്ദകരമായ കാഴ്ചകള്‍ വിവിധ വര്‍ണങ്ങള്‍ . ഷേപ്പ്കല്‍ (ഡ്രസ്സ്‌ )...ഹാവൂ
                                "വായി നോക്കി നിക്കാതെ ....ഓടിടോരിയത്തില്‍ലേക്ക് നടക്കു ...ഡ്രാമ അന്നൌന്‍സ് ചെയ്തൂ ..." തൊമ്മന്‍ അളിയന്‍റെ കഴുത്തില്‍ പിടിച്ചു വലിച്ചുകൊണ്ട് നടന്നു നീങ്ങി .
                                               
                                                പേരറിയാത്ത സകല നാടകാചാര്യന്മാരെയും ,മമ്മൂട്ടി യെയും മോഹന്‍ലാല്‍ നെയും മനസ്സില്‍ ധ്യാനിച്ച് തട്ടേല്‍ കേറി . ഒച്ചപ്പന്‍ ഡയലോഗ് പറഞ്ഞു "സഖാവേ ഞങ്ങള്‍ എന്താണ്
ചെയ്യേണ്ടത് "
                                അളിയന്‍ ഒന്ന് പകച്ചു .ഓടിഎന്സില്‍ സ്വെച്ചതിപതി പ്രിന്‍സിപ്പല്‍ ഇരിക്കുന്നു ,ബൂര്‍ഷ്വാ H.O.D ഇരിക്കുന്നു , 8 0 0 ഓളം പേര്  കൂക്കി വിളിക്കുന്നു .
 "കൊല്ലണം ബൂര്‍ഷ്വകളുടെ തല അറുക്കണം "
     അയ്യോ ....ബോളീവ്യയും ചെ ഗുഎര യും  വന്നില്ല ...പണി പാളി .ആവേശത്തില്‍ കൊല മാത്രമേ വന്നുള്ളൂ . കാജയും അജുവും തൊമ്മനും ഒച്ചപ്പനും ഞെട്ടിത്തരിച്ചു നിക്കുന്നു ...
നീണ്ട കയ്യടി തുടങ്ങി . മുന്‍ നിരയിലേക്ക് നോക്കാതെ ഒരു വിധം നാടകം അവസാനിപ്പിച്ച്‌ ......
                                എല്ലാരും പറഞ്ഞു  കൊള്ളാം എന്ന് ..പക്ഷെ അളിയന്‍ കേട്ടില്ല ...അകെ ഒരു മൂളിച്ച മാത്രം .....ഒരു കൊല്ലമായി പുറകെ നടന്നിട്ടും തിരിഞ്ഞു നോക്കാത്ത പാറു പോലും നല്ലതാന്നു പറഞ്ഞിട്ടും അളിയന് ജീവന്‍ വന്നില്ല

                                                ഒരു മണിക്കൂര്‍ കഴിഞ്ഞു ,രണ്ടു മണിക്കൂര്‍ കഴിഞ്ഞു ,അത് ദിവസത്തിന്റെ മൂന്നാം മണിക്കൂര്‍ ആയിരുന്നു .ദൂതന്‍ ജോസഫ്‌ ചേട്ടന്‍ വന്നു "രാജേഷ്‌ നെ  പ്രിന്‍സിപ്പല്‍ വിളിക്കുന്നു "

                                                                                തീര്‍ന്നു
വെള്ളമടിക്കാതെ തന്നെ കിക്ക് ആയി . ദൂതന്‍ അറസ്റ്റ് ചെയ്തോണ്ട് പോണത് കണ്ടു സകല തെണ്ടികളും നോക്കുന്നു  - "ഇവന്മാര്‍ക്ക് ഇതിന്റെ വല്ലോ കാര്യോം ഉണ്ടോ " എന്ന ഭാവം



                                                                                                                                ഓഫീസില്‍ പ്രിന്‍സിപ്പല്‍ ചിരിക്കുന്നു . " കോളേജിലെ ആദ്യത്തെ ഒഫീഷ്യല്‍ കമ്മ്യൂണിസ്റ്റ്‌ കാരന്‍  ....
ഇച്ചിരി വിപ്ലവം ഒക്കെ പറയണം ....H.O.D പറഞ്ഞു ഉപദേശിക്കണം എന്ന് ....അതാ വരാന്‍  പറഞ്ഞെ ...പൊയ്ക്കോടാ ....കുരുതക്കെടോന്നും കാണിക്കല്ല് ....നല്ല നാടകം ആരുന്നുട്ടോ ...."

                     ഇത്രേ ഉള്ളോ ......എന്നും വിചാരിച്ചു ചിരിച്ചോണ്ട് പുറത്തിറങ്ങിയ  അളിയന്‍റെ ചിരി കോളേജ് മുഴുവന്‍ തെറ്റിദ്ധരിച്ചു ............
                                                                                കമ്മ്യൂണിസ്റ്റ്‌ കാരന്റെ വിജയച്ചിരി .......
കോളേജ്  സുന്ദരികള്‍ വരെ മൈന്‍ഡ് ചെയ്യാന്‍ തുടങ്ങി ....ജാഡ പയ്യന്‍സ് വന്നു മിണ്ടാന്‍ തുടങ്ങി .....അളിയന് മനസിലായി കമ്മ്യൂണിസ്റ്റ്‌കാരന്‍ എന്തോ ആണ്....

  ആരോ പറഞ്ഞു യൂറി ഗഗാറിന്‍ ദൈവം ഇല്ലാന്നു പറഞ്ഞിട്ട് ...പിന്നെ ബഹിരാകാശത്ത്  നിന്ന് തിരിച്ചു വന്നില്ല .....അത് പോലെ ദൈവം ഇല്ലാ എന്ന് പറയുന്നവര്‍ ആണ് കമ്മ്യൂണിസ്റ്റ്‌കാര്‍ .....

            അതിനും അളിയന്‍ ഒരു മാര്‍ഗം കണ്ടെത്തി .....

                                                                                                ദൈവം ഉണ്ടെന്നു പറയുന്ന കമ്മ്യൂണിസ്റ്റ്‌ ആണ് ഞാന്‍.......കമ്മ്യൂണിസ്റ്റ്‌ കാരന്‍ ആക്കപ്പെട്ടവന്‍ 

Comments

Popular posts from this blog

കെവിനും, കേരളവും

ഉളുപ്പുണ്ടോ സഖാവേ