വൃത്തിക്കാരി
ആഗോള താപനം മനുഷ്യ വര്‍ഗത്തെ ആഞ്ഞടിച്ച കൊല്ലം ആയിരുന്നു രണ്ടായിരത്തി അറുപത്തി ഒന്ന് . കടല്‍ വെള്ളം ഉയര്‍ന്നു കരയിലേക്ക് ആഞ്ഞടിച്ചു, മനുഷ്യനും, അവന്റെ സ്ഥാപനവും ജന്ഗമവും,അവിഹിതവും സോളാറും എല്ലാം ആള്‍ക്കൂട്ടത്തില്‍ കൈവിട്ടു പോയ വളി പോലെ വെള്ളത്തില്‍ ഒളിച്ചു പോയി. വെള്ളം കേറാതെ പിടിച്ചു നിന്ന കരഭാഗങ്ങള്‍ ഒക്കെ ശുദ്ധജലവും ഭക്ഷണവും കിട്ടാതെ മുഴുപ്പട്ടിണിയില്‍ ആയി, മനുഷ്യര്‍ വിശന്നു ചത്ത് തുടങ്ങി. ചാകുന്ന മനുഷ്യര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ഏല്‍പിക്കപ്പെട്ട ആ ലേഡി ഗവര്‍നെര്‍ അവടെ എത്തി.അരിയുടെ സ്ടോകും കക്ഷത്തില്‍ വെച്ച് അവര് മനുഷ്യ ദുരിധം പഠിക്കാന്‍ ഇറങ്ങി, വാഹനത്തിനു പുറത്തിറങ്ങിയതും അതാ ഒരു മനുഷ്യന്‍ കുളിക്കാതെയും നനക്കതെയും അവരുടെ കാലില്‍ വീഴുന്നു. ഇത് കണ്ടു അവര്‍ ഒറ്റച്ചാട്ടത്തിന് വാഹനത്തില്‍ തിരിച്ചു കയറി, ജിയോ മിനറല്‍ വെള്ളത്തില്‍ കാലു കഴുകി. എനിട്ട് വാട്സ് ആപ്പില്‍ ഉത്തരവിട്ടു "മുപ്പതു ദിവസത്തിനുള്ളില്‍ ഇവിടെ ഉള്ള എല്ലാവരും കുളിച്ചു മെന ആയില്ലെങ്ങില്‍ ഒരു കള്ളപരിഷിനും കഞ്ഞി ഇല്ല. സ്വച് ഭാരത് കീ ജയ് " കഞ്ഞി ഭീഷണി നേരിടുന്ന പോണ്ടിചേരിക്കാര്‍ക്ക് വേണ്ടി